കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി തയ്യാറാക്കിയ കരട് പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് പി ചിദംബരം കൈമാറി
കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി തയ്യാറാക്കിയ കരട് പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് പി ചിദംബരം കൈമാറി ഫെയ്‌സ്ബുക്ക്‌
ദേശീയം

ജാതി സെന്‍സസ് നടപ്പിലാക്കും; അഗ്നിപഥ് പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ്; കരട് പ്രകടന പത്രിക കൈമാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി തയ്യാറാക്കിയ കരട് പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെയ്ക്ക് പി ചിദംബരം കൈമാറി. അഗ്നിപഥ് പിന്‍വലിക്കുമെന്നും കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും തൊഴിലില്ലായ്മ കുറയ്ക്കുമെന്നും കരട് പ്രകടന പത്രികയില്‍ പറയുന്നു. വര്‍ക്കിങ് കമ്മറ്റിയുടെ അംഗീകരിച്ച ശേഷം പ്രകടനപത്രിക പുറത്തിറക്കും.

തൊഴില്‍, വിലക്കയറ്റത്തില്‍ നിന്നുള്ള ആശ്വാസം, സാമൂഹിക നീതി എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് കോണ്‍ഗ്രസ് ഇത്തവണ പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷം തസ്തികകള്‍ നികത്തുമെന്നും സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നതുമാണ് പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനങ്ങള്‍.

സൈന്യത്തിലെ കരാര്‍ ജോലിയായ അഗ്‌നിപഥ് നിര്‍ത്തലാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 6,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 33% സംവരണവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴില്‍ കലണ്ടര്‍ പുറത്തിറക്കും, പരീക്ഷാ പേപ്പര്‍ ചോര്‍ച്ചക്കെതിരെ കര്‍ശന നിയമം കൊണ്ടുവരും, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും നൈപുണ്യ അലവന്‍സ്, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വനിതാ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കും, എല്‍പിജി വില കുറയ്ക്കും, ഒബിസി സംവരണ പരിധി വര്‍ധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കും, തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 400 രൂപയായി ഉയര്‍ത്തും, അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ നടപ്പാക്കിയ ചിരഞ്ജീവി പദ്ധതിയുടെ മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു