ആര്‍ജെഡി നേതാവ് സുഭാഷ് യാദവ് അറസ്റ്റില്‍
ആര്‍ജെഡി നേതാവ് സുഭാഷ് യാദവ് അറസ്റ്റില്‍ എക്‌സ്
ദേശീയം

അനധികൃത ഖനനം; ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ സുഭാഷ് യാദവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: അനധികൃത മണല്‍ ഖനന കേസില്‍ ആര്‍ജെഡി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനുമായ സുഭാഷ് യാദവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് സ്ഥലങ്ങളില്‍ ഇഡി നടത്തിയ 14 മണിക്കൂര്‍ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.

സുഭാഷ് യാദവ് ഡയറക്ടറായ എം/എസ് ബ്രോഡ്‌സണ്‍സ് കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ബിസിപിഎല്‍) ബിഹാര്‍ പൊലീസ് 20 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍ (പിഎംഎല്‍എ) ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.

ഇചലാന്‍ ഉപയോഗിക്കാതെ ബിസിപിഎല്‍ അനധികൃത മണല്‍ ഖനനത്തിലും വില്‍പനയിലും ഏര്‍പ്പെട്ടെന്നും പാരിസ്ഥിതിക ചട്ടങ്ങളിലും വരുമാനനഷ്ടത്തിലും ആശങ്കകള്‍ സൃഷ്ടിക്കുന്നതായും ബിഹാര്‍ പൊലീസിന്റെ എഫ്‌ഐആര്‍ പറയുന്നു. അനധികൃത മണല്‍ വില്‍പനയിലൂടെ സുഭാഷ് 161 കോടി രൂപ സമ്പാദിച്ചു എന്നാണ് കണ്ടെത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുഭാഷ് യാദവിനും അടുത്ത കൂട്ടാളികള്‍ക്കും ബന്ധമുള്ള പട്‌നയിലെ എട്ട് ഇടങ്ങളില്‍ ഇഡി ശനിയാഴ്ച തെരച്ചില്‍ നടത്തിയിരുന്നു. റെയ്ഡില്‍ 2.3 കോടി രൂപയിലധികം പണവും രേഖകളും പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇഡി സമാന നടപടി സ്വീകരിച്ചിരുന്നു. അറസ്റ്റിലായവരില്‍ ജെഡിയു നേതാവും ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ രാധാ ചരണ്‍ സായും മകനും ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും