നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു
നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു  എഎന്‍ഐ
ദേശീയം

സൈനി സിറ്റിങ് എംപി, രാജിവയ്ക്കാതെ സത്യപ്രതിജ്ഞ നിയമ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി.

സൈനി സിറ്റിങ് എംപിയാണെന്നും പാര്‍ലമെന്റില്‍ നിന്ന് രാജിവെക്കാതെ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബിജെപി-ജെജെപി സഖ്യം പിളര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ നായബ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

90 അംഗ നിയമസഭയില്‍ 6 സ്വതന്ത്രരുടെ ഉള്‍പ്പെടെ പിന്തുണയോടെ സൈനി ഇന്നു നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി