രാം നാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
രാം നാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം  ഫയൽ
ദേശീയം

2029 ല്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ്?; 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' സമിതി റിപ്പോര്‍ട്ട് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറായി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്താന്‍ സമിതി ശുപാര്‍ശ ചെയ്യും. 2029 ല്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയായി നടത്താന്‍ സമിതി നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളം ഉള്‍പ്പെടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടു ചുരുക്കാനും സമിതി ശുപാര്‍ശ ചെയ്യും.

ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഗുണകരമെന്ന് സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നതായി സൂചന. പണ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും സമിതി പറയുന്നു. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്രമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് തുടങ്ങി എട്ട് അംഗങ്ങളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു