ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ കോണ്‍ഗ്രസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിപ്പിച്ച സാരിയാണ് പിടിച്ചെടുത്തത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ കോണ്‍ഗ്രസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിപ്പിച്ച സാരിയാണ് പിടിച്ചെടുത്തത്. ഫയല്‍
ദേശീയം

പാര്‍ട്ടി ചിഹ്നം പതിച്ച അയ്യായിരം സാരികള്‍; പെട്ടിയില്‍ മുഖ്യമന്ത്രിയുടെ പടം; ഇലക്ഷന്‍ സ്‌ക്വാഡ് പരിശോധനയില്‍ കുടുങ്ങി വൈഎസ്ആര്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിതരണം ചെയ്യാനായി സൂക്ഷിച്ച അയ്യായിരം സാരികള്‍ പിടിച്ചെടുത്ത് ഇലക്ഷന്‍ കമ്മീഷന്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ കോണ്‍ഗ്രസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിപ്പിച്ച സാരിയാണ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സെപ്ഷ്യല്‍ സ്‌ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വെയര്‍ ഹൗസില്‍ നിന്നാണ് 5,472 സാരികള്‍ പിടിച്ചെടുത്തത്. ഇതിന് ഏകദേശം 33.6 ലക്ഷം രൂപ വിലവരുമെന്ന് പൊലിസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

48 സാരികള്‍ വീതമുള്ള 114 ബോക്‌സുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ബോക്‌സില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ ഉണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു. വൈഎസ്ആര്‍സിപി നേതാവ് ബവിരിസെട്ടി വെങ്കിട സുബ്രഹ്മണ്യമാണ് ഗോഡൗണ്‍ വാടകയ്ക്കെടുത്തത്. സുബ്രഹ്മണ്യം ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.

നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കുന്ന ആന്ധ്രയില്‍ മെയ് 13 നാണ് പോളിങ്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയില്‍ നിന്നും ജനുവരി ഒന്നിന് ശേഷം 176 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നതിന്റെ സന്തോഷങ്ങള്‍

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി