ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു
ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു 
ദേശീയം

ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; ഖാര്‍ഗെയ്ക്ക് ഒറ്റവരിയില്‍ കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോയിച്ച എംഎല്‍എ ഭരത് ചന്ദ്ര നാരായാണ് രാജിവച്ചത്. ഹസാരിക മണ്ഡലത്തില്‍ ഉദയ് ശങ്കറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ റാണി നാരായ്ക്ക് ഇത്തവണയും സീറ്റ് നല്‍കുമെന്ന് എംഎല്‍എയും ഭര്‍ത്താവുമായ ഭരത് ചന്ദ്ര പ്രതീക്ഷിച്ചിരുന്നു. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒറ്റവരിയില്‍ രാജിക്കത്ത് ഒതുക്കുകയും ചെയ്തു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു എന്നുമാത്രമാണ് രാജിക്കത്തില്‍ പരയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞദിവസം ഭാരത് ചന്ദ്ര നാരാ കഴിഞ്ഞ ദിവസം അസം കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. രാജിക്കത്ത് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ കൈമാറിയിരുന്നു. ഭരത് ചന്ദ്ര നാരായുടെ ഭാര്യ റാണി നാരാ മൂന്ന തവണ ലഖിംപൂരില്‍ നിന്ന് എംപിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍