തേജസ്വി യാദവും രാഹുൽ ​ഗാന്ധിയും
തേജസ്വി യാദവും രാഹുൽ ​ഗാന്ധിയും  ഫയൽ
ദേശീയം

ആര്‍ജെഡി 26-ല്‍, കോണ്‍ഗ്രസ് ഒമ്പതിടത്ത്, സിപിഐക്കും സിപിഎമ്മിനും ഓരോന്നുവീതം; ബിഹാറില്‍ ഇന്ത്യ മുന്നണിയില്‍ ധാരണ

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റു ധാരണയായി. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിലും ജനവിധി തേടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഐ-എംഎല്‍ മൂന്നു സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റു ധാരണയായ വിവരം അറിയിച്ചത്.

ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്‌സര്‍, പാടലീപുത്ര, മുംഗര്‍, ജാമുയി, ബാഹ്ക, വാല്‍മീകി നഗര്‍, പൂര്‍വി ചമ്പാരണ്‍, ഷെയോഹര്‍, സീതാമാര്‍ഹി, വൈശാലി, സരണ്‍, സിവാന്‍, ഗോപാല്‍ഗഞ്ജ്, ഉജിയാര്‍പൂര്‍, ദര്‍ഭംഗ, മധുബനി, ജാന്‍ഝാന്‍പൂര്‍, സുപോള്‍, മധേപുര, പുരുനിയ, അരാരിയ, ഹാസിപൂര്‍ എന്നിവയാണ് ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലങ്ങള്‍.

കിഷന്‍ഗഞ്ജ്, കട്ടീഹാര്‍, ഭഗല്‍പൂര്‍, മുസഫര്‍പൂര്‍, സമസ്തിപൂര്‍, വെസ്റ്റ് ചമ്പാരണ്‍, പട്‌ന സാഹിബ്, സാസരം, മഹാരാജ്ഗഞ്ജ് എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ-എംഎല്ലിനു നല്‍കിയിട്ടുള്ളത്. ബെഗുസരായിയില്‍ സിപിഐയും ഖഗാരിയയില്‍ സിപിഎമ്മും മത്സരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിയാന: ഉടന്‍ വിശ്വാസവോട്ട് വേണമെന്ന് ജെജെപി; ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ്

എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?

രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ചൂട് 39 ഡിഗ്രി തന്നെ

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ