ധനകാര്യം

അങ്ങനയങ്ങ് ഓഫര്‍ കൊടുക്കേണ്ടെന്ന് ട്രായ്; സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ജിയോ പിന്‍വലിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗജന്യ സേവന കാലാവധി സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ എന്ന പേരില്‍ ദീര്‍ഘിപ്പിച്ച് നല്‍കിയ ജിയോ ഈ ഓഫര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫര്‍ പിന്‍വലിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ തീരുമാനിച്ചത്. മൂന്ന് മാസത്തേക്ക് കൂടിയാണ് ജിയോ സൗജന്യ സേവനങ്ങള്‍ ഈ ഓഫറിലൂടെ നീട്ടി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ട്രായ്‌യുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ തന്നെ ഓഫര്‍ പിന്‍വലിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

മാര്‍ച്ച് 31 വരെ സൗജന്യ കാലാവധി പ്രഖ്യാപിച്ചിരുന്ന കമ്പനി ഏപ്രില്‍ ഒന്നുമുതല്‍ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രൈം മെംബര്‍ഷിപ്പെടുക്കാനുള്ള കാലാവധി ഏപ്രില്‍ 15 വരെ ജിയോ അപ്രതീക്ഷിതമായി നീട്ടുകയായിരുന്നു. ഏപ്രില്‍ 15നു മുമ്പായി 303 രൂപയുടേതോ അതിനുമുകളിലുള്ളതോ ആയ പ്ലാന്‍ 99 രൂപയുടെ പ്രൈം മെംബര്‍ഷിപ്പിനൊപ്പം തെരഞ്ഞെടുത്താല്‍ ഏപ്രില്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം ലഭിക്കുമെന്നതാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍.ഇതിനോടകം തന്നെ ഈ ഓഫര്‍ റീചാര്‍ജ് ചെയ്തവര്‍ക്ക് ഈ സേവനം തുടര്‍ന്നും ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ