ധനകാര്യം

സൗജന്യ ഫോണും കുറഞ്ഞ ഡേറ്റാ നിരക്കും: മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാമന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സിന്റെ ജിയോ എന്ന വിസ്മയം അവതരിപ്പിച്ച് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി. ഓഹരി വില കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍)വര്‍ധനവാണുണ്ടായി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചികയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡേറ്റയും കോള്‍ നിരക്കുകളും നല്‍കിയാണ് ജിയോ ശ്രദ്ധിക്കപ്പെട്ടത്. ജിയോയുടെ സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തുകയായിരുന്നു. ഓഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത 15 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. 

2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസില്‍ നിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല. അതേസമയം എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ചാര്‍ജ് വര്‍ധിക്കും?; 25 ശതമാനം വരെ കൂട്ടാന്‍ നീക്കം