ധനകാര്യം

ഭവന-വാഹന വായ്പാ പലിശ കുറയും: അടിസ്ഥാന നിരക്കുകള്‍ ആര്‍ബിഐ കുറച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടിസ്ഥാന പലിശ നിരക്കുകള്‍ ആര്‍ബിഐ കുറച്ചതോടെ ഭവന-വായ്പാ പലിശ നിരക്കുകളില്‍ കുറവുണ്ടാകും. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്യകാല വായ്പാ പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും ബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ ആറു ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായും കുറച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ കീഴിലുള്ള ആറംഗ ധനനയ അവലോകന സമിതിയാണ് റിസര്‍വ് ബാങ്കിന്റെ നയം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതാണ് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തയാറായത്. അതേസമയം, നിരക്കില്‍ കുറവ് വരുത്തുമെന്ന് സാമ്പത്തിക ലോകം പ്രതീക്ഷിച്ചിരുന്നു.

ആര്‍ബിഐ പലിശ നിരക്കു കുറച്ചതോടെ ബാങ്കുകളും പലിശ നിരക്ക് കുറച്ചേക്കും. സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും വാണിജ്യ വ്യാവസായിക ലോകവും നിരക്കുകളില്‍ കുറവു വരുത്തണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും പണപ്പെരുപ്പം ചൂണ്ടിക്കാട്ടി റിപ്പോ നിരക്കില്‍ കുറവ് വരുത്താന്‍ കഴിഞ്ഞ നാല് അവലോകന യോഗത്തിലും ആര്‍ബിഐ തയാറായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ