ധനകാര്യം

തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തെരഞ്ഞടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുങ്ങുന്നു. ഇലക്ഷന്‍ കമ്മിഷന്‍ ഇതിനായി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന് കോടതിയില്‍നിന്നു ലഭിക്കുന്ന പ്രതികരണം അനുസരിച്ച് ആധാര്‍ ഡാറ്റബേസിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നടപടികളെടുക്കും. ഐടി സഹമന്ത്രി പിപി ചൗധരി ലോക്‌സഭയിലെ അറിയിച്ചതാണ് ഇക്കാര്യം. 

ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറല്‍ റോള്‍ പ്യുരിഫിക്കേഷന്‍ ആന്‍ഡ്  ഓതന്റിക്കേഷന്‍ പദ്ധതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ 2015ല്‍ ആരംഭിച്ചിരുന്നു. സബ്‌സിഡി വിതരണത്തിനൊഴികെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിനെതുടര്‍ന്നാണ് ഇത് അനിശ്ചിതത്വത്തിലായത്. പാന്‍ ലഭിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കഴിഞ്ഞു. െ്രെഡവിങ് ലൈസന്‍സ് ലഭിക്കുന്നതിനും റയല്‍ എസ്‌റ്റേറ്റ് ഇടപാടിനും ഉടനെ ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ