ധനകാര്യം

സലില്‍ എസ് പരേഖിനെ ഇന്‍ഫോസിസ് സിഇഒയായി നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബയ്: സലില്‍ എസ് പരേഖിനെ തങ്ങളുടെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍(സി.ഇ.ഒ), മാനേജിങ് ഡയറക്ടര്‍(എംഡി) എന്നീ പദവികളില്‍ നിയമിച്ചാതായി ഇന്‍ഫോസിസ് അറിയിച്ചു. പരേഖ് അടുത്ത ജനുവരി രണ്ടിന് സ്ഥാനമേറ്റെടുക്കും. ഇതോടെ കഴിഞ്ഞ ആഗസ്റ്റില്‍ ഇടക്കാല സിഇഒയായി നിയമിക്കപ്പെട്ട യുബി പ്രവീണ്‍ സ്ഥാനമൊഴിയും.

ഓഹരി ഉടമകളുടെ സമ്മതത്തോടെയും, മറ്റ് നിയന്ത്രണങ്ങളോടെയും അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സി.ഇ.ഒയെ കണ്ടെത്താന്‍ ലോകവ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തിയത്. ഫ്രഞ്ച്‌ഐ.ടി സര്‍വീസ് കമ്പനിയായ കാപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗമാണ് പരേഖ്. കോര്‍നെല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സിലും മെക്കാനിക്കല്‍ എന്‍ജിനിയറിംഗിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ബോംബയ് ഐ.ഐ.ടിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍