ധനകാര്യം

ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഈ ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തനരഹിതമാകും

സമകാലിക മലയാളം ഡെസ്ക്

സ്ബിഐയുമായി ലയിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകളുടേയും ചെക്ബുക്കുകള്‍ ഡിസംബര്‍ 31 ന് ശേഷം പ്രവര്‍ത്തനരഹിതമാകും. ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികനേര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയുടെ ചെക്കുകളാണ് അടുത്ത വര്‍ഷത്തോടെ ഉപയോഗശൂന്യമാകുന്നത്. 

ഈ ബാങ്കുകളുടെ ചെക്കുകള്‍ കൈയിലുള്ള ഉപഭോക്താക്കള്‍ പുതിയ ഐഎഫ്എസ് സി കോഡ് രേഖപ്പെടുത്തിയ പുതിയ ചെക്കുകള്‍ വാങ്ങണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുമായി ലയിച്ചതിന് ശേഷം ഈ ബാങ്കുകളിലെ ചെക്ക് ബുക്കുകള്‍ സെപ്റ്റംബര്‍ 30 ന് പ്രവര്‍ത്തന രഹിതമാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഡിസംബര്‍ 31 ലേക്ക് നീട്ടുകയായിരുന്നു. 

പുതിയ ചെക്ക് ബുക്കിനായി അടുത്തുള്ള എസ്ബിഐ ശാഖയില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. അതുമല്ലെങ്കില്‍ എടിഎം കൗണ്ടറിലൂടെയും മൊബൈല്‍ ആപ്പും പുതിയ ചെക്ബുക്കിനായി ഉപയോഗിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി