ധനകാര്യം

അടിസ്ഥാന വ്യാവസായങ്ങളില്‍ ഇടിവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിഫൈനറി, സിമന്റ്, വളം എന്നീ മേഖലകളില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ രാജ്യത്തെ അടിസ്ഥാന വ്യവസായ വളര്‍ച്ചയില്‍ ഇടിവ്. വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുന്ന കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതി വാതകം, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി, റിഫൈനറി എന്നീ എട്ട് അടിസ്ഥാന വ്യവസായങ്ങള്‍ ജനുവരിയില്‍ 3.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 5.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടിത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തുന്നത്. 

വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്ത വ്യവസായ ഉല്‍പ്പാദനത്തില്‍ ഈ എട്ട് മേഖലകള്‍ 38 ശതമാനമാണ് സംഭാവന ചെയ്യുന്നത്. 

ജനുവരിയില്‍ റിഫൈനറി ഉത്പാദനം 1.5ഉം വളം 1.6ഉം സിമന്റ് 13.3ഉം ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏഴ് ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന കല്‍ക്കരി, വൈദ്യുതി ഉത്പാദനം 4.8 ശതമാനമായും കുറഞ്ഞു. അതേസമയം, ക്രൂഡോയില്‍, പ്രകൃതി വാതകം, ഉരുക്ക് എന്നീ മേഖലകളിലുള്ള ഉല്‍പ്പാദനം ജനവുരിയില്‍ വര്‍ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു