ധനകാര്യം

യൂബറിന്റെ തലപ്പത്തേക്കു ഇന്ത്യന്‍ ബിസിനസുകാരന്‍?

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ട്പ്പ് യൂബറിന്റെ മേധാവി സ്ഥാനത്തേക്ക് ഇന്ത്യന്‍ ബിസിനസുകാരന്‍ നികേഷ് അറോറ എത്തിയേക്കും. യൂബര്‍ സ്ഥാപകനും സിഇഒയുമായിരുന്ന ട്രാവിസ് കലാനിക്ക് രാജിവെച്ച സ്ഥാനത്തേക്കാണ് അറോറ എത്താന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെക്ക് ഭീമന്‍ ഗൂഗിളിന്റെ എക്‌സിക്യുട്ടീവായും ടെലികോം കമ്പനി സോഫ്റ്റ്ബാങ്കിന്റെ പ്രസിഡന്റായും ചുമതല വഹിച്ച അറോറ യൂബര്‍ സിഇഒ പദവിക്കു അനുയോജ്യനാണെന്നാണ് വിലയിരുത്തലുകള്‍.

യൂബറിന്റെ നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നു കഴിഞ്ഞ മാസമാണ് ട്രാവിസ് കലാനിക്ക് സിഇഒ സ്ഥാനം രാജിവെച്ചത്. അതേസമയം, യുട്യൂബ് മേധാവി സൂസണ്‍ വോയിക്കി, ട്വിറ്റര്‍ മുന്‍ സിഎഫ്ഒ ആദം ബെയ്ന്‍, വിര്‍ജിന്‍ അമേരിക്ക മുന്‍ സിഇഒ ഡേവിഡ് കഷ്, യാഹു മുന്‍ സിഇഒ മരീസ മേയര്‍, ഡിസ്‌നി മുന്‍ സിഒഒ തോമസ് സ്റ്റാഗ്‌സ് തുടങ്ങിയവരുടെ പേരുകളും സിഇഒ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ