ധനകാര്യം

ലോകത്തിതുവരെയില്ലാത്ത ഓഫറുമായി ജിയോ: രാജ്യത്തെ മൂന്ന്‌കോടി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സൗജന്യമായി ഫോണ്‍ കൊടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയിതാ രാജ്യത്തെ മുഴുവന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി വൈഫൈ നല്‍കാനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ. രാജ്യത്തെ മൂന്നുകോടിയോളം വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ജിയോ സൗജന്യ വൈഫൈ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാസമാണ് രാജ്യത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ നല്‍കാമെന്ന നിര്‍ദേശം ജിയോ സര്‍ക്കാരിന് മുന്നിലെത്തിച്ചത്. നിര്‍ദേശം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ ആക്‌സസ് ലഭിക്കും. നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്കിന്റെ 'സ്വയം' പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളടക്കം നല്‍കും. ജിയോ ഇതിനായി ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍മിക്കുമെന്നും അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത