ധനകാര്യം

നോട്ടു നിരോധനം സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായി: മന്‍മോഹന്‍ സിംഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മിറ്റി യോഗത്തിലാണ് മന്‍മോഹന്‍ ഇന്ത്യന്‍ സാമ്പത്തികാവസ്ഥ താഴോട്ടാണെന്നും മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ സ്വാകാര്യ മേഖലയിലെ നിക്ഷേപം തകര്‍ന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മൊത്തം സൂചിക 2016 മാര്‍ച്ചിലെ 10.7 ശതമാനത്തില്‍നിന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ കേവലം 3.8 ശതമാനത്തിലെത്തി. ഏഴു ശതമാനം തകര്‍ച്ചയാണ് ഒരു വര്‍ഷംകൊണ്ട് സംഭവിച്ചത്. സര്‍ക്കാര്‍ പണം എന്ന  ഒരൊറ്റ എഞ്ചിനിലാണ് രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. - മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ