ധനകാര്യം

വരുന്നുണ്ട്, ടെസ്ലയുടെ ഒന്നൊന്നര മോഡല്‍! ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇലക്ട്രിക്ക് കാര്‍ നിര്‍മാണത്തിന്‍ മുമ്പിലുള്ള അമേരിക്കന്‍ കമ്പനി ടെസ്ല മോട്ടോഴ്‌സ് തങ്ങളുടെ പുതിയ മോഡലിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. മോഡല്‍ വൈ എന്ന കോഡ് ഭാഷയിലുള്ള വാഹനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്.

കോംപാക്ട് ക്രോസോവര്‍ സെഗ്മെന്റിലേക്കെത്തുന്ന മോഡല്‍ വൈ പുതിയ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുകയെന്നാണ് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്ക് പറയുന്നത്. മോഡല്‍ എക്‌സിന്റെ ചെറു വെര്‍ഷനായി 2020ല്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് ടെസ്ല പ്രതീക്ഷിക്കുന്നത്.

ഇതേ വര്‍ഷം തന്നെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന റിപ്പോര്‍ട്ടുകളുള്ളത്. ലോകമൊട്ടാകെ ചെറു എസ്‌യുവികള്‍ക്കുള്ള ഡിമാന്റ് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടെസ്ല ഈ വിഭാഗത്തിലേക്കുള്ള ഇലക്ട്രിക്ക് കാര്‍ ഒരുക്കുന്നത്.

കാറിന്റെ ചിത്രം അനുസരിച്ച് മോഡല്‍ 3യെക്കാള്‍ സുന്ദരനായിരിക്കുമെന്നാണ് സൂചന. കമ്പനിയുടെ ഏറ്റവും വില്‍പ്പന നടക്കുന്ന മോഡല്‍ 3യേക്കാള്‍ കൂടുതല്‍ ജനകീയമാകും മോഡല്‍ വൈ എന്നാണ് കമ്പനി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത