ധനകാര്യം

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 'ഇരട്ടച്ചങ്കന്‍' ഇന്ത്യന്‍ വിപണിയില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കോണ്‍ഫിഗറേഷന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഏതെന്നുള്ളതിന്റെ ഉത്തരം ഇതാ എത്തി. വണ്‍ പ്ലസ് 5. വിപണിയിലെ തകര്‍പ്പന്‍ മോഡല്‍ എന്നാണ് ഫോണിനെ ടെക്ക്‌ലോകം വിശേഷിപ്പിക്കുന്നത്.

എട്ട് ജിബി റാമുമായി എത്തിയ വണ്‍പ്ലസ് 5 ഇരട്ടച്ചങ്കനാണ് എന്നും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ വിശേഷിപ്പിച്ചു കഴിഞ്ഞു. ഏകദേശം 35,000 രൂപയോളമാകും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 അത്യുഗ്രന്‍ പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയും വണ്‍പ്ലസ് 5 നുണ്ട്.

ക്യാമറയാണ് വണ്‍ പ്ലസ് 5ന്റെ ഏറ്റവും വിലയ പ്രത്യേകത. പിന്നില്‍ 20 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറയും മുന്നില്‍ 16 മെഗാപിക്‌സല്‍ ക്യാമറയുമണ് നല്‍കിയിരിക്കുന്നത്. ഇനി ഫോട്ടോയെടുക്കാന്‍ ഡിഎസ്എല്‍ആര്‍ ക്യാമറയും തപ്പി നടക്കേണ്ടെന്ന് കമ്പനി തന്നെ പറയുന്നു. ആമസോണ്‍ വഴിയാണ് ഇന്ത്യയില്‍ വില്‍പ്പന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി