ധനകാര്യം

രണ്ടു ദിവസത്തിനകം ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും. ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.

സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും ഒന്നിലധികം പാന്‍കാര്‍ഡുകള്‍ എടുക്കുന്നത് തടയാനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 

ആധാര്‍കാര്‍ഡ് നിലവിലുള്ള എല്ലാവരും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയ നടപിക്ക് എതിരായ ഹര്‍ജിയില്‍ ആയിരുന്നു കോടതി നടപടി. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി