ധനകാര്യം

ഫേസ്ബുക്ക് മെസഞ്ചറില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ വരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസ്‌ലൈക്ക് ബട്ടനെന്ന ആവശ്യം ഫേസ്ബുക്ക് ഒടുവില്‍ യാഥാര്‍ഥ്യമാക്കുന്നു. ഉടന്‍ വരുമെന്ന് എല്ലാവരും കാത്തിരുന്ന ഡിസ് ലൈക്ക് ബട്ടന്‍ ഫേസ്ബുക്ക് മെസഞ്ചറിലാണ് ആദ്യമെത്തുക. 

ടെക് ക്രഞ്ചില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഡിസ്‌ലൈക്ക് ബട്ടന്‍ ഫേസ്ബുക്ക് പരീക്ഷിക്കാനോരുങ്ങുന്നുവെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ ഫേസ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ മെസഞ്ചറില്‍ മാത്രമായിരിക്കും ഇപ്പോള്‍ ഡിസ്‌ലൈക്ക് ബട്ടനെത്തുകയെന്നതാണ് കൂടുതല്‍ ഉപഭോക്താക്കളേയും നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം. 

ഫേസ്ബുക്ക് പോസ്റ്റുകളോട് എതിര്‍പ്പ് രേഖപ്പെടുത്താന്‍ ഡിസ് ലൈക്ക് ബട്ടന്‍ ഉടന്‍ എത്തില്ല. ഇതിനായി ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കണം. ഡിസ് ലൈക്ക് ബട്ടന് പകരം ലൗ റിയാക്ഷന്‍സ് ഉള്‍പ്പെടെ ഫേസ്ബുക്ക് കൊണ്ടുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍