ധനകാര്യം

കോട്ടം തട്ടാതെ മാരുതി സുസുക്കി; പുതിയ പടവുകള്‍ താണ്ടി റെനോ; തിരിച്ചുവരവിനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പതിനൊന്ന് മാസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ യാത്രാ വാഹന വിപണിയില്‍ മുന്നേറ്റം നടത്തിയത് മൂന്ന് കമ്പനികള്‍ മാത്രം. 11 പ്രമുഖ കമ്പനികള്‍ മാറ്റുരയ്ക്കുന്ന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, റെനോ എന്നീ കമ്പനികള്‍ക്ക് മാത്രമാണ് ഇക്കാലയളവില്‍ വിപണി പങ്കാളിത്തത്തില്‍ വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചത്.

അതേസമയം, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹോണ്ട കാര്‍സ് ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സ് എന്നീ പ്രമുഖര്‍ക്ക് ഇക്കാലയളവില്‍ വിപണി പങ്കാളിത്തത്തില്‍ ഇടിവ് നേരിട്ടു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തെ 11 മാസങ്ങളില്‍ ഇന്ത്യന്‍ യാത്രാ വാഹന വിഭാഗം 27,64,206 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേകാലയളവില്‍ 25,32,288 യൂണിറ്റായിരുന്നു വില്‍പ്പന. വളര്‍ച്ച 9.16  ശതമാനം. 

മൊത്തം വിപണിയുടെ 47.6 ശതമാനവും മാരുതി സുസുക്കിയുടെ കൈവശമാണ്. 13,15,946 യൂണിറ്റാണ് ഇക്കാലയളവില്‍ മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 11,86,456 യൂണിറ്റായിരുന്നു മാരുതിയുടെ വില്‍പ്പന. അതേസമയം, വിപണി വിഹിതത്തില്‍ രണ്ടാമത് നില്‍ക്കുന്ന ഹ്യൂണ്ടായിക്ക് കഴിഞ്ഞ വര്‍ഷം 17.49 ശതമാനം വിപണി പങ്കാളിത്തമുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 16.82 ശതമാനമായി കുറഞ്ഞു. 

ഫ്രഞ്ച് കമ്പനി റെനോ വില്‍പ്പനയില്‍ കുതിച്ചുപായുന്ന ക്വിഡിന്റെ ബലത്തില്‍ വിപണി പങ്കാളിത്തം 4.44 ശതമാനമായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ ഉയര്‍ത്തി. 5.4 ശതമാനമുണ്ടായിരുന്ന ടാറ്റ മോട്ടോഴ്‌സിന്റെ വിപണി പങ്കാളിത്തം ഇക്കാലയളവില്‍ 5.6 ശതമാനമായി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി