ധനകാര്യം

പോസ്റ്റല്‍ എടിഎമ്മിന് ബാങ്കുകളുടെ പാര, സര്‍വീസ് ചാര്‍ജ് ഈടാക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക് എടിഎം പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാനുള്ള സംവിധാനത്തിന് ബാങ്കുകളുടെ പാര. സൗജന്യ എടിഎം സര്‍വീസ് നല്‍കുന്ന പോസ്റ്റല്‍ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ജനപ്രീതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇതിന് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്.

ബാങ്കുകള്‍ മിനിമം ബാലന്‍സ് ഉയര്‍ത്തുകയും എടിഎം സേവനത്തിന് അധിക നിരക്ക് ഈടാക്കുകയും ചെയ്തു തുടങ്ങിയതോടെ സൗജന്യ നിരക്കില്‍ സേവനം നല്‍കുന്ന പോസ്റ്റല്‍ ബാങ്കിലേക്ക് ഇടപാടുകാര്‍ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ  പല പോസ്റ്റ് ഓഫിസുകളിലും എസ്ബി അക്കൗണ്ട് തുടങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അന്‍പതു രൂപയാണ് പോസ്റ്റല്‍ എസ്ബി അക്കൗണ്ടിനു വേണ്ടത്. എടിഎം സേവനം സൗജന്യമാണ്. തപാല്‍ വകുപ്പിന്റെ എടിഎമ്മുകളിലും മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും പരിധിയില്ലാതെ ഉപയോഗിക്കാം എന്നതായിരുന്നു സവിശേഷത. ഇതിനാണ് ഇപ്പോള്‍ ബാങ്കുകള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പോസ്റ്റല്‍ എടിഎം ഉപയോഗിച്ചു മൂന്നു ഇടപാടുകളില്‍ കൂടുതല്‍ നടത്തിയാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. ഇക്കാര്യം തപാല്‍ ബാങ്ക് അധികൃതരെ അറിയിച്ചിട്ടുണ്ട്. പണം പിന്‍വലിക്കല്‍, മറ്റു സേവനങ്ങള്‍ ഇങ്ങനെ ഏതു സേവനവും മൂന്നില്‍ കൂടിയാല്‍ 23 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. ബാങ്ക് എടിഎം കാര്‍ഡുകളിലേതു സമാനമായിരിക്കും ചാര്‍ജ്. 

അതേസമയം തപാല്‍ വകുപ്പിന്റെ എടിഎമ്മുകളില്‍ പരിധിയില്ലാത്ത സേവനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ