ധനകാര്യം

ഐടി മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മുന്‍നിര കമ്പനികള്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: വിപ്രൊ, കോഗ്നിസെന്റ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്ക് പുറമെ ടെക്ക് മഹീന്ദ്രയും ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു. കമ്പനിയുടെ എല്ലാ മേഖലയിലുമായി ഏകദേശം 1,500 ഓളം ജീവനക്കാരെ പിരിച്ചുവിടാനാണ് ടെക്ക് മഹീന്ദ്ര ആലോചിക്കുന്നത്.

നിലവില്‍ ഐടി കമ്പനികളുടെ അവലോകന സമയമാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കനുസരിച്ച് പ്രകടനം നടത്താത്തവരെ പിരിച്ചുവിടുന്നത് സ്വാഭാവിക നടപടിയാണെന്ന് കമ്പനികള്‍ പറയുമ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഐടി തൊഴിലാളി ഫോറം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള ലേബര്‍ കമ്മീഷണര്‍ക്ക് കോഗ്നിസെന്റിനെതിരേ പരാതി നല്‍കി. കോഗ്നിസന്റ് നടത്തുന്ന നിയമവിരുദ്ധ പിരിച്ചുവിടലിനെതിരേ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനി ഇന്‍ഫോസിസും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുണ്ട്. ഇന്‍ഫോസിസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷത്തിലധികം ജീവനക്കാരാണ് പിരിഞ്ഞുപോയത്. കഴിഞ്ഞ മാസം വിപ്രോ ഏകദേശം 700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി