ധനകാര്യം

ഐടി രംഗത്ത് തൊഴിലാളി യൂണിയന്റെ ആവശ്യമില്ലെന്ന് ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:രാജ്യത്തെ ഐടി മേഖലയില്‍ തൊഴിലാളി യൂണിയനുകളുടെ ആവശ്യമില്ലെന്ന് മുന്‍നിര ഐടി കമ്പനി ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി ബാലകൃഷ്ണന്‍. ഇന്‍ഫോസിസ്, കോഗ്നിസെന്റ്, ടെക്ക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികള്‍ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിടുന്നതിനെതിരേ ചെന്നൈ കേന്ദ്രീകരിച്ച് ഒരു തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ബാലകൃഷ്ണന്റെ പ്രസ്താവന.

ഐടി മേഖലയില്‍ ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം ഉയര്‍ന്നുവരുന്നതെന്നും എന്നാല്‍ അവ സ്ഥിരമായി നിലനില്‍ക്കില്ലെന്നും ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

തൊഴില്‍ നീതിയുടെ കാര്യത്തില്‍ ഐടി മേഖല മുന്നിലാണ്. എങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ യൂണിയനുകളുടെ ആവശ്യം സംബന്ധിച്ച ചര്‍ച്ചകളുണ്ടായേക്കും. ഒരു യൂണിയന്‍ ഉണ്ടാകുന്നത് ഇന്ത്യന്‍ ഐടി രംഗത്തിന് ഗുണകരമാകുമെന്ന് തോന്നുന്നില്ല. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു