ധനകാര്യം

ഫേസ്ബുക്കില്‍ ഇരുപത്തിയേഴു കോടി വ്യാജന്‍മാര്‍ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലെ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ 270 മില്ല്യണോളം (ഇരുപത്തിയേഴു കോടി) അക്കൗണ്ടുകള്‍ വ്യാജം. മൂന്നാം പാദ വരുമാനം പ്രസിദ്ധപ്പെടുത്തുന്നതിനോടൊപ്പമാണ് വ്യാജ അക്കൗണ്ടുകളെകുറിച്ചുള്ള വെളിപ്പെടുത്തല്‍. മുമ്പ് വിചാരിച്ചിരുന്നതിനേക്കാള്‍ പതിനായിരകണക്കിന് അധികം വ്യാജ പ്രൊഫൈലുകളാണ് നിലവിലുള്ളതെന്ന് ഫേസ്ബുക് വൃത്തങ്ങള്‍ പറഞ്ഞു.

2.1 ബില്ല്യണ്‍ വരുന്ന 2017ലെ മൂന്നാം പാദ പ്രതിമാസ ഉപഭോക്താക്കളില്‍ 2 മുതല്‍ 3 ശതമാനം വരെ 'യൂസര്‍-മിസ്‌ക്ലാസിഫൈഡ്' അഥവാ 'അണ്‍ഡിസൈറബിള്‍ അക്കൗണ്ട്‌സ്' വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരുന്നെന്ന് ഫേസ്ബുക്ക് പറയുന്നു. എന്നാല്‍ ഇത്തരം അക്കൗണ്ടുകള്‍ ഒരു ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് ജൂലൈയില്‍ കണക്കാക്കിയിരുന്നതെന്നും ഫേസ്ബുക് വൃത്തങ്ങള്‍ പറഞ്ഞു. അക്കൗണ്ടുകളില്‍ മറ്റൊരു 10 ശതമാനം യഥാര്‍ത്ഥ ഉപഭോക്താക്കളുടെതന്നെ ഡൂപ്ലിക്കേറ്റാണ്. ആറ് ശതമാനമായിരിക്കുമെന്ന് കരുതിയിരുന്ന ഇവ ഇരട്ടിയായാണ് കാണുന്നത്. മൊത്തതില്‍ 2.1 ബില്ല്യണ്‍ പ്രതിമാസ ഉപഭോക്താക്കളില്‍ 13 ശതമാനം പേര്‍ നിയമാനുസൃതമല്ലാത്തവരാണ്. 

വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള ഡാറ്റാ മെച്ചപ്പെടുത്തുന്നതാവും വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''