ധനകാര്യം

സ്വപ്‌നമല്ല, പറക്കാം കരുത്തുറ്റ ഈ യമഹയുടെ സ്‌പോര്‍ട്‌സ് ബൈക്കിലേറി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പത്ത് ലക്ഷം രൂപ വിലമതിക്കുന്ന പുതിയ സ്‌പോര്‍ട്‌സ് മോഡല്‍ ബൈക്ക് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ പുറത്തിറക്കി. പരിഷ്‌ക്കരിച്ച പതിപ്പായ യമഹ എംടി-09 ബൈക്കിന് 847 സിസി കരുത്തു പകരും. മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് മറ്റൊരു പ്രത്യേകത. പതിവില്‍ നിന്നും വ്യത്യസ്തമായി ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. 193 കിലോഗ്രാം തൂക്കമുളള ബൈക്കിന് 115 കുതിരശക്തിയുളളതായി കമ്പനി അവകാശപ്പെടുന്നു. 10.88 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

സാങ്കേതിക മികവില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ബൈക്കില്‍ ബാലന്‍സ് നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയേറിയ സസ്‌പെന്‍ഷന്‍ സാങ്കേതിക വിദ്യയാണ് മറ്റൊരു പ്രത്യേകത. മുഴുവനായി അഡ്ജസ്റ്റബിള്‍ ചെയ്യാവുന്ന ഫ്രണ്ട് ഫോര്‍ക്ക്‌സിന് ഒപ്പം പിന്നില്‍ റിമോട്ട് റിസര്‍വോയര്‍ ഒഹിലിന്‍സ് ഷോക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യും.  സ്ലിപ്പര്‍ ക്ലച്ച്, ട്വിന്‍ ഐ ഹെഡ്‌ലൈറ്റുകള്‍, മെച്ചപ്പെട്ട ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്