ധനകാര്യം

മലയാളി ധനികരില്‍ മുന്നില്‍ യൂസഫലി; മറ്റുള്ളവര്‍ ഇവരൊക്കെ

സമകാലിക മലയാളം ഡെസ്ക്

ഫോര്‍ബ്‌സ് ഇന്ത്യ മാഗസിന്‍ 2017ലെ രാജ്യത്തെ ധനികരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തിലെ ധനികരുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനം വ്യവസായി എം.എ യൂസഫലിക്കാണ്. 32,500 കോടി രൂപയുടെ ആസ്തിയാണ് യൂസഫലിക്കുള്ളതെന്ന് ഫോര്‍ബ്‌സ് വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനം രവി പിള്ളയ്ക്കാണ്. 24,700കോടി രൂപയുടെ ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്.

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റാണ് മൂന്നാം സ്ഥാനത്ത്. 2.67 ബില്ല്യനാണ് ജോര്‍ജിന്റെ ആസ്തി. ജെംസ് എഡ്യുക്കേഷന്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി തൊട്ടുതാഴെ നാലാം സ്ഥാനത്തുണ്ട്. 2.4 ബില്ല്യനാണ് വര്‍ക്കിയുടെ ആസ്തി.

ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സേനാപതി ഗോപാലകൃഷണനാണ് അഞ്ചാംസ്ഥാനത്ത്. 1.61 ബില്ല്യനാണ് ആസ്തി. 
വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷംഷീര്‍ വയലിലാണ് പട്ടികയിലെ അവനസാനത്തെ മലയാളി. 1.57 ബില്ല്യനാണ് വരുമാനം. 

ഏറ്റവും കൂടുതല്‍ വരുമാനമുള്ള എന്‍ആര്‍ഐകളുടെ പട്ടികയിലും ഒന്നാംസ്ഥാനത്ത് എം.എ യൂസഫലിയാണ്. മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തുണ്ട്. ബി.ആര്‍ ഷെട്ടിയ്ക്ക് തൊട്ടുപുറകില്‍ നാലാംസ്ഥാനത്താണ് രവി പിള്ളയുടെ സ്ഥാനം. സണ്ണി വര്‍ക്കി അഞ്ചാം സ്ഥാനത്തുണ്ട്. സുനില്‍ വസ്വാനിയ്ക്ക് പുറകിലായി ആറാംസ്ഥാനത്താണ് ഷംഷീര്‍ വയലിലിന്റെ സ്ഥാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി