ധനകാര്യം

ബാത്ത് റൂമില്‍ ഇരുന്നും ധൈര്യമായി വായിക്കാം; വാട്ടര്‍ പ്രൂഫ് കിന്‍ഡിലുമായി ആമസോണ്‍ 

സമകാലിക മലയാളം ഡെസ്ക്


ബാത്ത് റൂമില്‍ ഇരുന്ന് വായിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി വെളളം വീണ് വായന നഷ്ടപ്പെടുമെന്ന  ഭയം വേണ്ട.  ഒന്നിനും സമയമില്ലാത്ത ലോകത്ത് ബാത്ത് റൂമില്‍ ഇലക്ടോണിക് വായന നടത്തുന്നവര്‍ക്ക് ആമസോണിന്റെ സമ്മാനം. വായന ഗൗരവമായി കാണുന്നവരെ ലക്ഷ്യമിട്ട് വാട്ടര്‍ പ്രൂഫ് കിന്‍ഡില്‍ അവതരിപ്പിച്ച് വ്യത്യസ്തരായിരിക്കുകയാണ്  ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ പ്രമുഖരായ ആമസോണ്‍. കിന്‍ഡില്‍ ഒയാസിസ് ഇ- റീഡറിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ആമസോണ്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. നിലവില്‍ കമ്പനിയുടെ ഏറ്റവും ജനപ്രിയ കിന്‍ഡില്‍ മോഡലായ പേപ്പര്‍ വൈറ്റിന്റെ ഇരട്ടി വിലയാണ് വാട്ടര്‍ പ്രൂഫ് കിന്‍ഡിലിന് ഈടാക്കുക. 250 ഡോളര്‍ മുതല്‍ ആരംഭിക്കുന്ന വിവിധ വിലയിലുളള മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് ഇഞ്ച്  വലിപ്പമുളള ഈ മോഡലിനെ വ്യത്യസ്തമാകുന്നത് 300 ഡിപിഐ സ്‌ക്രീനാണ്. ഒരു മണിക്കൂര്‍ വരെ വെളളത്തില്‍ മുക്കിവെച്ചാലും പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വാട്ടര്‍ പ്രൂഫ് ഇലക്ട്രോണിക് റീഡറിനായുളള വായനക്കാരുടെ നീണ്ടകാലത്തെ ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍