ധനകാര്യം

ഇന്ത്യക്ക് സായുധ ഡ്രോണുകള്‍ അമേരിക്ക നല്‍കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സായുധ ഡ്രോണുകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന ട്രംപ് ഭരണകൂടം പരിഗണിച്ചുവരുന്നതായി അമേരിക്കന്‍ അധികൃതര്‍. സേനയെ സുശക്തമാക്കുന്നതിന് സായുധ ഡ്രോണുകള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയുളള ശ്രമത്തിലാണ് ഇന്ത്യന്‍ വ്യോമസേന. ഇതിന്റെ ഭാഗമായി പ്രിഡേറ്റര്‍ സി അവഞ്ചെര്‍ വിഭാഗത്തില്‍ പെട്ട യുദ്ധ വിമാനങ്ങള്‍ക്ക് വേണ്ടി ഈ വര്‍ഷം ആദ്യമാണ് വ്യോമസേന അമേരിക്കയോട് അഭ്യര്‍ഥന നടത്തിയത്. ഇത്തരത്തിലുളള 80 മുതല്‍ 100 യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് ആവശ്യമായി വരുമെന്നാണ് കരുതുന്നത്. ഇതിന് ഏകദേശം 800 കോടി ഡോളര്‍ വരെ  ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.

ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 22 ആയുധരഹിത ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി