ധനകാര്യം

വരുന്നു ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍; ഒപ്പം സൗജന്യ കോള്‍ ഓഫറും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജിയോ ഉള്‍പ്പെടെ സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരില്‍നിന്നുള്ള മത്സരം നേരിടാന്‍ ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. സൗജന്യ ഫോണ്‍ കോളുകളോടെയാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ലാവ, മൈക്രോമാക്‌സ് തുടങ്ങി രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാതാക്കളുമായി സഹകരിച്ചാണ് ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ലാവ, മൈക്രോമാക്‌സ് എന്നീ കമ്പനികളാകും ഫോണ്‍ നിര്‍മിക്കുക.ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.

ജിയോ 1500 രൂപ ഡെപ്പോസിറ്റോടെ സൗജന്യ ഫോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ എയര്‍ ടെല്‍ 2500 രൂപയുടെ ഫോണ്‍ നല്‍കുന്ന പദ്ധതിയുമായി രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി