ധനകാര്യം

ആര്‍ബിഐ നിരക്ക് ഉയര്‍ത്തി; ഭവന, വാഹന വായ്പ പലിശ ഉയര്‍ന്നേക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ രണ്ടാംതവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനവും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിവേഴ്‌സ് റിപ്പോനിരക്കും സമാനമായി ഉയര്‍ത്തിയാണ് വായ്പ നയം പ്രഖ്യാപിച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരാന്‍ സാധ്യതയേറി.

നാലുവര്‍ഷത്തിനുശേഷം ആദ്യമായാണ് കഴിഞ്ഞ തവണ നടന്ന പണവായ്പ നയ അവലോകന യോഗത്തില്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചത്.പുതിയ വായ്പനയപ്രഖ്യാപനത്തോടെ റിപ്പോനിരക്ക് 6.50 ശതമാനവും റിവേഴ്‌സ് റിപ്പോനിരക്ക് 6.25 ശതമാനവുമായാണ് ഉയര്‍ത്തിയത്. റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പകളുടെ നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും. മറ്റു വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ഉയരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി