ധനകാര്യം

ഇതിലും വലിയ ഓഫര്‍ സ്വപ്‌നങ്ങളില്‍ മാത്രം; 27 രൂപയ്ക്ക്‌ 1 ജിബി ഡാറ്റ,അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ബിഎസ്എന്‍എല്‍. കുറഞ്ഞ പൈസയ്ക്ക് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച റിലയന്‍സ് ജിയോ, എയര്‍ടെല്‍,വൊഡഫോണ്‍ എന്നിവയോട് മത്സരിക്കാന്‍ ഒരുങ്ങിയാണ് പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്തുവന്നിരിക്കുന്നത്. 

ബിഎസ്എന്‍എല്‍ എന്‍ട്രി ലെവല്‍ റീചാര്‍ജില്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. 27 രൂപയുടെ ഓഫറാണ് ഇന്ത്യയിലെ പൊതുമേഖല ടെലികോം കമ്പനി നല്‍കുക എന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപത്തിയേഴ് രൂപയ്ക്ക് 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ആണ് ബിഎസ്എന്‍എല്‍ 7 ദിവസ വാലിഡിറ്റിയില്‍ നല്‍കുന്നത്. ഒപ്പം 300 എസ്എംഎസും ഈ ഓഫറിന് ഒപ്പം ലഭിക്കും.

ഒരു നിബന്ധനകളും ഇല്ലാതെയാണ് ഒരാഴ്ച ഈ ഓഫര്‍ ചെയ്യുന്ന ഉപയോക്താവിന് കോള്‍ ഓഫര്‍ ലഭിക്കുക. ആഗസ്റ്റ് 6 മുതല്‍ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ബിഎസ്എന്‍എല്‍ സ്‌പെഷ്യല്‍ താരീഫ് ഓഫറായി 27 രൂപ റീചാര്‍ജ് ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ട്.  1ജിബി ഡാറ്റ ഓഫര്‍ ഇപ്പോള്‍ 50 രൂപയ്ക്ക് താഴെയില്ല എന്നതിനാല്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് വളരെ ഉപകാരപ്രഥമാണ് ഈ ഓഫര്‍. ഓണം പോലുള്ള ഉത്സവകാലം വരുന്നതിനാല്‍ കേരളം പോലുള്ള സര്‍ക്കിളുകളില്‍ ഈ ഓഫറില്‍ വലിയ പ്രതീക്ഷയാണ് ബിഎസ്എന്‍എല്ലിന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ