ധനകാര്യം

എന്‍ എസ് വിശ്വനാഥന്‍ ആര്‍ബിഐയുടെ താത്കാലിക ഗവര്‍ണറായേക്കും 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍ റിസര്‍വ് ബാങ്കിന്റെ താത്കാലിക ഗവര്‍ണറായേക്കും. കേന്ദ്രസര്‍ക്കാരുമായുളള ഭിന്നതയ്ക്ക് ഒടുവില്‍ അപ്രതീക്ഷിതമായി ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കാണ് എന്‍ എസ് വിശ്വനാഥനെ പരിഗണിക്കുന്നത്.

2016 ജൂലായിലാണ് എന്‍ എസ് വിശ്വനാഥന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റത്. മൂന്നുവര്‍ഷ കാലാവധിയാണുളളത്. ബാങ്കിന്റെ താത്കാലിക മേധാവിയായി വിശ്വനാഥനെ നിയോഗിച്ചാല്‍ ഈ വെളളിയാഴ്ച നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗത്തില്‍ ഇദ്ദേഹം അധ്യക്ഷത വഹിക്കും.

ഭരണപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിനാല്‍ വെളളിയാഴ്ച നടക്കുന്ന ബോര്‍ഡ് യോഗം നിര്‍ണായകമാണ്. കൂടാതെ ആര്‍ബിഐ പോലെ തന്ത്രപ്രാധാന്യമുളള സ്ഥാപനത്തിന് നീണ്ടനാള്‍ തലവനില്ലാതെ വരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കും. ഇതും കൂടി കണക്കിലെടുത്ത് പുതിയ ആളെ നിയോഗിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും