ധനകാര്യം

ഫേയ്‌സ്ബുക്ക് ബോംബ് ഭീഷണിയില്‍; സിലിക്കന്‍ വാലിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കാമ്പസ് ഒഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേയ്‌സ്ബുക്കിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി ബോംബ് ഭീഷണി. സിലിക്കന്‍ വാലിയിലെ ഫേയ്‌സ്ബുക്കിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് അധികൃതര്‍ കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചു. എന്നാല്‍ മണിക്കൂറുകളോളം അന്വേഷണം നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. 

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ഫേയ്‌സ്ബുക്കിന്റെ കാമ്പസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പൊലീസിനാണ് അജ്ഞാത സന്ദേശം ലഭിച്ചത്. ഇതോടെ പ്രദേശിയ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതരുടെ ആവശ്യപ്രകാരമാണ് മൂന്ന് നില കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ള സംഘം അന്വേഷണം നടത്തി. 

പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഒന്നും കെട്ടിടത്തില്‍ നിന്ന് ലഭിച്ചില്ല. എന്നാല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരെയും കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ഫേയ്‌സ്ബുക്കും പൊലീസും പറഞ്ഞു. അടുത്തിടെ സിലിക്കണ്‍ വാലിയിലുള്ള യൂട്യൂബിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സും സുരക്ഷാ ഭീഷണി ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'