ധനകാര്യം

ഇനി എസ് എം എസ് വരാന്‍ കാത്തിരിക്കേണ്ട; വിമാനകമ്പനി അറിയിക്കുന്നതിലും വേഗത്തില്‍ വിമാനം വൈകുമോ ഇല്ലയോ എന്ന് ഗൂഗിള്‍ അസിസ്റ്റന്റ് പറഞ്ഞുതരും 

സമകാലിക മലയാളം ഡെസ്ക്

വിമാനകമ്പനിക്കാര്‍ അറിയുക്കുന്നതിനേക്കാള്‍ വേഗത്തില്‍ വിമാനം വൈകുമോ ഇല്ലയോ എന്ന് ഇനി ഗൂഗിള്‍ അസിസ്റ്റന്റ് പറഞ്ഞുതരും. ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഡാറ്റായും മെഷീന്‍ ലേണിങ്ങും ഏകീകരിച്ചുകൊണ്ടാണ് ഈ വിവരങ്ങള്‍ എത്തിക്കുന്നത്. വിമാനം വൈകുമെന്ന് കണ്ടെത്തിയാലുടന്‍ അതു സംബന്ധിച്ച അപ്‌ഡേറ്റ് ഉപഭോക്താവിന്റെ സ്മാര്‍ട്ട്‌ ഫോണില്‍ ലഭിക്കുന്ന തരത്തിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

ഫ്‌ളൈറ്റ് സ്റ്റാറ്റസ് അറിയാനായി ഗൂഗിളില്‍ തിരയുമ്പോള്‍ വിമാനം വൈകുന്നത് സംബന്ധിച്ച വിവരം കൂടി അറിയിക്കുന്ന സംവിധാനം ഈ വര്‍ഷം ആദ്യം മുതല്‍ ഗൂഗിള്‍ തുടങ്ങിയിരുന്നു. ഇതില്‍ ഗൂഗിളിന്റെ പ്രവചനം 85ശതമാനവും ശരിയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിമാനം വൈകുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താവിന്റെ ഫോണിലേക്ക് ഗുഗിള്‍ അസിസ്റ്റന്റ് എത്തിച്ചുതുടങ്ങും. വൈകുന്നതിന്റെ കാരണം വ്യക്തമാണെങ്കില്‍ അതടക്കമുള്ള വിവരങ്ങളായിരിക്കും പങ്കുവയ്ക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ