ധനകാര്യം

പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറുദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ ഇന്ധനവില വീണ്ടും താഴ്ന്നു. ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്  72 രൂപ 39 പൈസയായി. ഡീസല്‍വില 67 രൂപ 92 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 73 രൂപ 68 പൈസയായി. ഡീസലിനും സമാനമായ നിലയില്‍ വില താഴ്ന്നിട്ടുണ്ട്. 69 രൂപ 23 പൈസയാണ് തലസ്ഥാനത്തെ ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍ വില 72 രൂപ 70 പൈസയും ഡീസല്‍ 68 രൂപ 23 പൈസയുമായി. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 55 ഡോളറില്‍ താഴെ എത്തി. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു