ധനകാര്യം

വാട്ട്‌സാപ്പ് വഴി ഇനി പണവുമയയ്ക്കാം ; 'സ്റ്റേബിള്‍ കോയിന്‍' ഉടനെത്തും

സമകാലിക മലയാളം ഡെസ്ക്

 മെസേജ് മാത്രമല്ല, പണവും കൈമാറാനുള്ള സംവിധാനം വാട്ട്‌സാപ്പ് ഒരുക്കുന്നു. ഇന്ത്യയിലെ രണ്ട് കോടിയിലേറെ വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വാട്ട്‌സാപ്പ് മണി അവതരിപ്പിക്കുന്നത്. സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളറിന് സമാനമായി ' സ്‌റ്റേബിള്‍ കോയിന്‍' തയ്യാറാക്കുകയാണെന്നും കമ്പനി അറിയിച്ചു. 

പക്ഷേ ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള ഈ വിനിമയം എങ്ങനെ ഇന്ത്യയില്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്ത്യന്‍ രൂപയിലല്ലാതെയുള്ള വിനിമയം രാജ്യത്ത് നടത്തുന്നതിന് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ആവശ്യമായി വന്നേക്കും. 

വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുകയും ചെയ്തതോടെ വാട്ട്‌സാപ്പിന് രാജ്യത്ത് നിരോധനം ഏര്‍പപെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാജവാര്‍ത്തകളെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനമടക്കമുള്ള നടപടികളില്‍ നിന്ന് പിന്‍മാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍