ധനകാര്യം

ഇന്ധനവില താഴേക്ക് ; പെട്രോൾ വില 71 ൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് ഇന്ന് അഞ്ച് പൈസയും ഡീസലിന് എട്ട് പൈസയുമാണ് കുറഞ്ഞത്. ക്രിസ്മസ് ദിനത്തിൽ പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ രണ്ടു പൈസയും കുറഞ്ഞിരുന്നു. എന്നാൽ ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 72 രൂപയില്‍ താഴെയെത്തി. 71.66 ആണ് പെട്രോളിന് ഇന്നത്തെ കൊച്ചിയിലെ വില. ഡീസല്‍ 67.26 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 72.94 രൂപയും ഡീസലിന് 68.56 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 71.97 ഉം, 67.57 മാണ്. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന്  50 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം