ധനകാര്യം

പെട്രോൾ വിലയിൽ കുറവ് തുടരുന്നു ; താണത് 28 പൈസ ; ഡീസൽ വില 66 ൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ ലിറ്ററിന് ഇന്ന് 28 പൈസയും ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 20 പൈസയും ഡീസലിന് 14 പൈസയുമായിരുന്നു കുറഞ്ഞത്. ക്രിസ്മസ് ദിനത്തിൽ പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ രണ്ടു പൈസയും കുറഞ്ഞിരുന്നു. 

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 71 രൂപയിലെത്തി. 71. 18 രൂപയാണ് പെട്രോളിന് ഇന്നത്തെ കൊച്ചിയിലെ വില. ഡീസല്‍ വില 66.81 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 72.44 രൂപയും ഡീസലിന് 68.10 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 71.49 ഉം, 67.12 രൂപയുമാണ്. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന്  50 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു