ധനകാര്യം

80000 കോടി രൂപയുടെ ഓഹരി വില്‍പ്പന ലക്ഷ്യം; മുദ്ര പദ്ധതിയില്‍ മൂന്നുലക്ഷം കോടി രൂപ വായ്പ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനമേഖലയക്ക് മികച്ച പരിഗണന.  2018 ഓടേ 9000 കിലോമീറ്റര്‍ ഹൈവേ വികസനം സാധ്യമാക്കും. സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച മുദ്ര പദ്ധതി പ്രകാരം മൂന്നുലക്ഷം കോടി രൂപയുടെ വായ്പ ലഭ്യമാക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.ബയോഗ്യാസ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഗോവര്‍ദ്ധന്‍ പദ്ധതിക്ക് തുടക്കമിടും. 600 റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കും. 36000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് നവീകരിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 80000 കോടി രൂപ സമാഹരിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. 

 ഉജ്വല പദ്ധതി പ്രകാരം എട്ടുകോടി വനിതകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ദരിദ്രജനവിഭാഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 2022 ഓടേ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടുവര്‍ഷത്തിനകം ഒരു കോടി വീടുകള്‍ പണിയും. വെളിയിടം വിസര്‍ജ്യമുക്തമാക്കാന്‍ ലക്ഷ്യമിട്ട് ആറു കോടി ശൗചാലയങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചതായി ധനമന്ത്രി വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ രണ്ടുകോടി ശൗചാലയങ്ങള്‍ കൂടി പണിയും.

വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നിക്ഷേപം ഒരു ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. നാലു കോടി വീടുകള്‍ക്ക് സൗജന്യ വൈദ്യൂതി വിതരണം ചെയ്യും. ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സാ സഹായം ല്ഭ്യമാക്കും. പട്ടികജാതിക്ക് 56000 കോടി രൂപയും പട്ടികവര്‍ഗത്തിന് 39000 കോടി രൂപയുടെ  വകയിരുത്തി. ഗ്രാമീണമേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 14.34 കോടി രൂപ നീക്കിവെച്ചു

മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കാണ് ഏറ്റവുമധികം ഊന്നല്‍ നല്‍കിയത്. 11 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. ഇത് അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന വകയിരുത്തലാണ്. കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം വരെ താങ്ങുവില ഉറപ്പാക്കും . കര്‍ഷകരുടെ വരുമാനം 2022 ഓടേ ഇരട്ടിയാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കും. ഓപ്പറേഷന്‍ ഫഌഡ് മാത്യകയില്‍ കാര്‍ഷിക മേഖളയില്‍ ഓപ്പറേഷന്‍ ഗ്രീന് തുടക്കമിടും.500 കോടി രൂപ ഇതിനായി നീക്കിവെയ്ക്കും. ഭക്ഷ്യസംസ്‌ക്കരണത്തിനായി 1400 കോടി രൂപ വകയിരുത്തും. കഴിഞ്ഞ തവണ 700 കോടിയാണ് നീക്കിവെച്ചിരുന്നത്. 

മത്സ്യമേഖലയ്ക്ക് പ്രത്യേക ഫണ്ട് രൂപികരിക്കും. 10000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. മുള യധിഷ്ടിത വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ 1290 കോടി രൂപ നീക്കിവെച്ചു. കാര്‍ഷികോല്‍പ്പനങ്ങളുടെ സംഭരണത്തിന് 2000 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.


 രാജ്യത്തിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം വര്‍ധിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ ഘടനാപരമായ പരിഷ്‌ക്കരണങ്ങള്‍ വളര്‍ച്ചയ്ക്ക് ഗുണകരമാകും. കയറ്റുമതി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനമായി വര്‍ധിക്കുമെന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു


നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ബജറ്റ് അനുമാനിക്കുന്നു. അടിസ്ഥാനസൗകര്യവികസനമേഖലയിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു