ധനകാര്യം

തനിയെ ചലിക്കുന്ന ചെരുപ്പും മേശയും കുഷ്യനും: ഇത് ജാലവിദ്യയല്ല, ജാപ്പനീസ് ഹോട്ടലിലെ സൗകര്യങ്ങളാണ്

സമകാലിക മലയാളം ഡെസ്ക്

അഴിച്ച് വെച്ച ചെരുപ്പ് തനിയെ പോയി യഥാസ്ഥലത്ത് ഇരുന്നാല്‍ എങ്ങനെയുണ്ടാകും? ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ മേശയും ഇരിക്കുന്ന കുഷ്യനുമെല്ലാം ഓട്ടോമറ്റിക്കലി ക്രമീകരിക്കപ്പെട്ടാലോ?.. ഞെട്ടുമെന്നുറപ്പ്.. ഇത് കെട്ടുകഥയല്ല.. പ്രോപൈലറ്റ് എന്ന ഒരു ഇടത്തരം ജാപ്പനീസ് ഹോട്ടലിലെ അത്യധുനിക സൗകര്യങ്ങളാണ്..

ആദ്യമായി പ്രോപൈലറ്റ് ഹോട്ടലില്‍ വരുന്നവര്‍ തനിയെ നിങ്ങുന്ന ചെരുപ്പും മേശയുമെല്ലാം കണ്ട് അന്താളിച്ച് നില്‍ക്കുമെന്നുറപ്പ്. ടോക്കിയോയ്ക്ക് സമീപമുള്ള ഈ ഹോട്ടലില്‍ നിസാന്‍ കമ്പനിയാണ് അപൂര്‍വ്വമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹോട്ടലിന്റെ കവാടത്തിലുള്ള ചെരുപ്പുകള്‍ യഥാസ്ഥാനത്ത് ചെന്നിരിക്കുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്, അത് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. രണ്ട് ചെറിയ ചക്രങ്ങള്‍ അടിയില്‍ പിടിപ്പിച്ച ചെരുപ്പ് ഒരു കാര്‍ എങ്ങനെ പാര്‍ക്ക് ചെയ്യുന്നുവോ, അതുപോലെയാണ് ചെരുപ്പും ചെന്നിരിക്കുന്നത്. സത്യത്തില്‍ നിസാന്‍ ഓട്ടോണമസ് സെല്‍ഫ് ഡ്രൈവിങ് ടെക്‌നോളജിക്ക് ഒരു പ്രചരണം എന്ന രീതിയിലാണ് പ്രോപൈലറ്റ് ഹോട്ടലിലെ ചലിക്കുന്ന ചെരുപ്പുകള്‍ക്ക് പ്രചോദനമായത്.

നിസാന്‍ ഓട്ടോണമസ് സെല്‍ഫ് ഡ്രൈവിങ് എന്നാല്‍ ഒരു സ്വിച്ചിന്റെ സഹായത്തോടെ ആവശ്യമുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യാനാവും എന്നതാണ്. പ്രോപൈലറ്റ് ഹോട്ടല്‍ പുറത്തുവിട്ട വീഡിയോയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതെങ്ങനെയാണെന്നും കാണിച്ചിട്ടുണ്ട്. 'ഓട്ടോമാറ്റഡ് ഡ്രൈവിങ് ടെക്‌നോളജിയുടെ പ്രാവീണ്യവും നോണ്‍- ഡ്രൈവിങ് ആപ്ലിക്കേഷന്‍സിനെക്കുറിച്ചും മനസിലാക്കാന്‍ വേണ്ടിയുള്ള ഉപാധിയാണ് സെല്‍ഫ് ഡ്രൈവിങ് സ്ലിപേഴ്‌സ്'- നിസാന്റെ വക്താവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത