ധനകാര്യം

ഒപ്പോ ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയാണോ? എങ്കില്‍ ഇതാണ് ബെസ്റ്റ് ടൈം; എഫ് -7 ന് 3000 രൂപ വരെ വിലക്കുറവ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  പുറത്തിറക്കി മാസങ്ങള്‍ക്കുള്ളില്‍ വമ്പന്‍ ഓഫറാണ് ഒപ്പോ മുന്നോട്ട് വച്ചിരിക്കുന്നത്. ആമസോണിലും ഫഌപ്കാര്‍ട്ടിലും ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ 3000 രൂപയുടെ ഡിസ്‌കൗണ്ടെന്ന മോഹന വാഗ്ദാനമാണ് ഒപ്പോ നല്‍കുന്നത്.

മാര്‍ച്ചില്‍ പുറത്തിറക്കിയ എഫ്-7 ന്റെ 4 ജിബി റാം മെമ്മറിയുള്ള ഫോണ്‍ 21,990രൂപയ്ക്കാണ് നേരത്തെ വിറ്റുപോയിരുന്നത്. 6 ജിബി മെമ്മറിയുള്ളത് 26,990 നും. വിലക്കുറവ് പ്രാബല്യത്തില്‍ വന്നതോടെ നാല് ജിബിയുടെ മോഡലിന് 2000 രൂപയും 6 ജിബി റാമിന്റെ ഫോണിന് 3000 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 19,990 നും 23,990 നും എഫ് -7 മോഡലുകള്‍ സ്വന്തമാക്കാന്‍ സാധിക്കും.

6.23 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഫുള്‍ എച്ച്ഡിയാണ് എഫ്-7 ന്റെ പ്രധാന സവിശേഷത. ഡ്യുവല്‍ സിം ഫോണായ എഫ്-7 നില്‍ 16 എംപി ബാക്ക് ക്യാമറയും 25 എംപി സെല്‍ഫി ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

64 ജിബിയാണ് 19,990 രൂപയുടെ ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 6 ജിബിയുടെ ഫോണിന് 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. ഓണ്‍ലൈന്‍ കച്ചവടത്തില്‍ ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫര്‍ ഒപ്പോ അവതരിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം