ധനകാര്യം

സമ്പാദ്യം 15000 കോടി ഡോളര്‍ കടന്നു;  ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ജെഫ് ബെസോസ്

സമകാലിക മലയാളം ഡെസ്ക്

ധുനിക ചരിത്രത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന സ്ഥാനം ഇനി ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഡോട്ട് കോമിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന് സ്വന്തം. 15000 കോടി ഡോളറിലേക്ക് ജെഫ് ബെസോസിന്റെ സമ്പത്ത് ഉയര്‍ന്നതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി അദ്ദേഹംമാറിയതെന്ന് ബ്ലൂംബെര്‍ഗ് ബില്യനേയര്‍ ഇന്‍ഡക്‌സില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനേക്കാള്‍ 5500 കോടി ഡോളര്‍ അധികം സമ്പാദ്യമാണ് ബെസോസിനുള്ളത്. ഇപ്പോള്‍ സമ്പത്തില്‍ രണ്ടാം സ്ഥാനത്താണ് ബില്‍ ഗേറ്റ്‌സ്. 

മൈക്രോസോഫ്റ്റ് സാമ്പത്തികമായി ശക്തിപ്പെട്ടതോടെ 1999 ലാണ് 10,000 കോടി ഡോളര്‍ എന്ന സ്വപ്‌നസമ്പാദ്യത്തിലേക്ക് ബില്‍ ഗേറ്റ്‌സ് എത്തുന്നത്. ഇന്ന് 149000 കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ മൂല്യം. 1982 ന് ശേഷം ലോകത്തിലെ മറ്റേത് സമ്പന്നരേക്കാള്‍ ഉയരത്തിലാണ് ബെസോസിന്റെ സമ്പാദ്യം. ആമസോണിന്റെ സമ്മര്‍ സെയില്‍സ് ഇവന്റായ പ്രൈം ഡേക്ക് തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ലോക സമ്പത്തിന്റെ ഉയരത്തിലേക്ക് ബെസോസ് എത്തുന്നത്. 

തിങ്കളാഴ്ച ആദ്യം കമ്പനിയുടെ ഷെയറുകള്‍ 1841.95 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ഷെയറിലൂണ്ടായ 0.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ഉയരത്തിലേക്ക് എത്തിയത്. 15,000 കോടി ഡോളറിന് മുകളില്‍ അധികനാള്‍ നില്‍ക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കമ്പനിയുടെ ഓഹരിയുടെ മൂല്യം 18,000 ഡോളറിലേക്ക് താഴ്ന്നാല്‍ സമ്പത്തിലും വ്യത്യാസം വരും. ഈ വര്‍ഷം മാത്രം ബെസോസിന്റെ സമ്പത്തില്‍ 5200 കോടി ഡോളറിന്റെ വര്‍ധനവാണുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ