ധനകാര്യം

കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ടൂ വീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തെയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒന്നിച്ച് അടയ്ക്കണം: സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സുപ്രിം കോടതി ഉത്തരവ്. സെപ്തംബര്‍ ഒന്നുമുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്കാണ് ഉത്തരവ് ബാധകം. 

റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഉത്തരവ്.

രാജ്യത്തെ നിരത്തുകളില്‍ 18 കോടി വാഹനങ്ങളുണ്ട്. എന്നാല്‍  തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സുള്ളത് ആറു കോടിക്കു മാത്രമാണെന്നായിരുന്നു മാര്‍ച്ചില്‍ ചേര്‍ന്ന റോഡ് സുരക്ഷാസമിതി യോഗത്തിന്റെ വിലയിരുത്തല്‍. വലിയ അപകടങ്ങളില്‍പ്പെട്ടവര്‍ക്കു പോലും നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വ്യാപക പരാതി കണക്കിലെടുത്ത് സമിതി ഇക്കാര്യത്തില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ), ജനറല്‍ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍, ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ധനമന്ത്രാലയം എന്നിവയുമായും ചര്‍ച്ച നടത്തി. ഇതിനുശേഷമാണ്  കാറുകള്‍ക്കു മൂന്നും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചും വര്‍ഷം തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.

ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ് അടയ്ക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം ഇന്‍ഷൂറന്‍സ് പുതുക്കല്‍ ഉറപ്പാക്കാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്നാണ് സുപ്രിം കോടതി ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ