ധനകാര്യം

രൂപ ചതിച്ചാശാനേ.. കാറിനും ടി വിക്കും വില കൂടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇങ്ങനെ ഇടിഞ്ഞാല്‍ കാറിനും ടി വിക്കും വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ അധിക വിലയാണ് നല്‍കുന്നത്.ഈ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാതെ വഴിയില്ലെന്നാണ് കമ്പനികളുടെ വാദം.  ഇതോടെ ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ ഇളവിന്റെ പ്രയോജനം
ഉപഭോക്താക്കള്‍ക്ക് ലഭ്യമാവില്ല. 

ഡോളറിന് 69 രൂപ 10 പൈസ എന്നതാണ് രൂപയുടെ നിലവിലെ മൂല്യം. സര്‍വ്വകാല റെക്കോര്‍ഡ് ഇടിവില്‍ തുടരുന്ന നമ്മുടെ രൂപയാണ് നിലവില്‍ ഏഷ്യയിലെ മൂല്യം കുറഞ്ഞ കറന്‍സികളില്‍ ഒന്ന്. ഈ നില കുറച്ച് കാലം തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും കണക്ക് കൂട്ടുന്നത്. 

രൂപയുടെ വിലയിടിവിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും അത് അനുസരിച്ചുള്ള വര്‍ധനവ് വിപണിയില്‍ പ്രതിഫലിക്കുമെന്നും കാര്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.മാരുതി സുസുക്കിയുടേതുള്‍പ്പടെ വില കുത്തനെ വര്‍ധിക്കുമെന്നാണ് കരുതുന്നത്. കാര്‍ നിര്‍മ്മിക്കുന്നതിനുള്ള പല സാമഗ്രികളും വിദേശത്ത് നിന്നും വരുത്തുന്നതാണ്. ഇതിനും പുറമേ മാതൃകമ്പനിയായ സുസുക്കിക്ക് ലോയല്‍റ്റിയും നല്‍കേണ്ടതുണ്ട്. പിടിച്ചു നില്‍ക്കാന്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതിയും വ്യക്തമാക്കുന്നത്.

ആഡംബരക്കാറുകളുടെ കാര്യം ചിന്തിക്കുകയേ വേണ്ട എന്നാണ് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രെന്റ് നിരീക്ഷിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് മെഴ്‌സീഡിയസ് ബെന്‍സിന്റെ ഇന്ത്യയിലെ മേധാവി അഭിപ്രായപ്പെട്ടത്.രൂപയുടെ നില പരിതാപകരമായി തുടരുന്ന സ്ഥിതിക്ക് വില വര്‍ധിപ്പിക്കാതെ മാര്‍ഗ്ഗമില്ലെന്നാണ് ഔഡിയുടെ ഇന്ത്യയിലെ തലവനായ റാഹില്‍ അന്‍സാരിയും പറയുന്നത്.

കാറുകള്‍ക്ക് പുറമേ ടിവികള്‍ക്കും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റ് ആദ്യവാരം മുതല്‍ വില വര്‍ധന നിലവില്‍ വരുമെന്നാണ് കരുതുന്നത്. 32 ഇഞ്ച് ടി വി ക്ക് 15 ശതമാനം വില വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണത്തിന് ഇക്കുറി കാറും ടി വി യും വാങ്ങാന്‍ കുറച്ച് കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്ന് ഉറപ്പിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു