ധനകാര്യം

ആരും നല്‍കാത്ത ഓഫറുമായി ബിഎസ്എന്‍എല്‍; 10 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലികോം താരിഫ് രംഗത്ത് മത്സരം കൂടുതല്‍ കടുപ്പിച്ച് ആകര്‍ഷണീയമായ പ്ലാനുമായി ബിഎസ്എന്‍എല്‍. കുറഞ്ഞ പൈസയ്ക്ക് കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച റിലയന്‍സ് ജിയോ, എയര്‍ടെല്‍,വൊഡഫോണ്‍ എന്നിവയോട് മത്സരിക്കാന്‍ ഒരുങ്ങിയാണ് പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്തുവന്നിരിക്കുന്നത്. 

പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 75 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ജിബി ഡേറ്റയും ,അണ്‍ലിമിറ്റഡ് കോളും ഓഫര്‍ ചെയ്യുന്ന പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 15 ദിവസ കാലാവധിയുളള പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 500 എസ്എംഎസ് സൗജന്യമായി ലഭിക്കും. സമാനമായ ഇളവുകള്‍ ലഭിക്കാന്‍ പദ്ധതി ആറുമാസം വരെ നീട്ടാന്‍ കഴിയുമെന്നതാണ് ഈ ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. 98 രൂപ മുതല്‍ തുടങ്ങുന്ന സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ വാങ്ങി റീച്ചാര്‍ജ് ചെയ്താല്‍ പ്ലാന്‍ നീട്ടികിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 


ആദ്യ ഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ മാത്രമാണ് 75 രൂപയുടെ പ്ലാന്‍ ലഭ്യമാകുക. മറ്റു സംസ്ഥാനങ്ങളിലേക്ക് പ്ലാന്‍ വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി