ധനകാര്യം

റഷ്യയില്‍ ഫുട്‌ബോള്‍ മേളം കൊഴുക്കുമ്പോള്‍ ഇന്ത്യയില്‍ ഗോളടിച്ചത് പിസാ, ബിയര്‍ നിര്‍മാതാക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

21-ാമത് ഫിഫാ വേള്‍ഡ്കപ്പ് ആരുയര്‍ത്തുമെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെങ്കിലും ഈ ഫുട്‌ബോള്‍ സീസണ്‍ ഇന്ത്യയിലെ ബിയര്‍, പിസ മുതലാളിമാര്‍ക്ക് നേട്ടങ്ങളുടെ കാലമാണെന്ന് ഒട്ടും സംശയമില്ലാതെതന്നെ പറയാം. ഐപിഎല്ലിന് പിന്നാലെയെത്തിയ ഫുട്‌ബോള്‍ ലോകകപ്പ് രാജ്യത്തെ പിസ, ബിയര്‍ നിര്‍മാതാക്കള്‍ക്ക് മികച്ച വില്‍പനയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കളിയാസ്വാദന രീതിയിലെ പുതിയ മാറ്റങ്ങളാണ് ഫാസ്റ്റ് ഫുഡ് രംഗത്തിന് നേട്ടം സമ്മാനിച്ചിരിക്കുന്നത്. റസ്റ്റോറന്റുകളിലും മറ്റും ഒന്നിച്ചെത്തി ഇഷ്ടവിനോദം ആസ്വദിക്കുന്ന പതിവിലേക്ക് യുവതലമുറ ചുവടുമാറിയതാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണമെന്നും ഒരുമിച്ചുള്ള ഭക്ഷണവേളകളോടുള്ള താത്പര്യം വര്‍ദ്ധിക്കാന്‍ ഉയര്‍ന്ന വരുമാനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. പതിവില്‍ കൂടുതല്‍ ആളുകള്‍ മത്സരസമയങ്ങളില്‍ റെസ്റ്റോറന്റുകളില്‍ ഒത്തുകൂടുന്നത് കാണാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

ഡല്‍ഹി നൊയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജുബിലന്റ് ഫൂഡ്‌വര്‍ക്‌സിന്റെ വിപണി മൂല്യത്തില്‍ പോലും ഈ പുതിയ പ്രവണത മാറ്റമുണ്ടാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡൊമിനോസ് പിസയുടെയും കിങ്ഫിഷറിന്റെയും ശൃംഘലയായി പ്രവര്‍ത്തിക്കുന്ന ജുബിലന്റ് ഒരു ഉദ്ദാഹരണം മാത്രമാണെന്നും ചെറുതും വലുതുമായി നിരവധി ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ വേള്‍ഡ്കപ്പ് കാലത്ത് മികച്ച വരുമാനം കൊയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന