ധനകാര്യം

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍; ഡോളറിന് 69രൂപ മൂല്യം നേട്ടമാകുന്നത് പ്രവാസികള്‍ക്ക്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. യുഎസ് ഡോളറിനെതിരെ 68.87രൂപയില്‍ ആരംഭിച്ച ഇന്നത്തെ വ്യാപാരം ഒരു ഘട്ടത്തില്‍ 69ഉം കടന്ന് മുന്നേറി. അതേസമയം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് നേട്ടമാകും.

ബാങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങികൂട്ടിയതുവഴി വര്‍ദ്ധിച്ചുവന്ന ഡോളര്‍ ആവശ്യകത രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ആഗോള വിപണിയില്‍ ഇന്ധന വില വര്‍ധിച്ചതും യുഎസ്-ചൈന വ്യാപാര പ്രശ്‌നങ്ങളും ഈ ഇടിവിന് കാരണമാണ്. 

രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ വര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5.96ശതമാനം കരുത്താര്‍ജിച്ചിരുന്നു. എന്നാല്‍ 2018ന്റെ തുടക്കം മുതല്‍ രൂപയുടെ മൂല്യം ഇടിയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും