ധനകാര്യം

പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലേ? ഇന്നാണ് അവസാന ദിനം, നാളെ നിങ്ങളുടെ പാന്‍ അസാധുവായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്നു തീരും. ജൂണ്‍ 30ന് അകം പാന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുള്ളത്. 

തിയതി ഇന്ന് അവസാനിക്കാനിരിക്കെ സമയ പരിധി നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. ഇതനുസരിച്ച് ഇന്നു വൈകുന്നേരത്തിനകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ താത്കാലികമായി റദ്ദാവും.

ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. 

ജൂണ്‍ 30നുമുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ അനുവദിച്ചേക്കില്ല. പാന്‍ ലിങ്ക് ചെയ്യാതെ ഇതിനകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടേത് ആദായ നികുതി വകുപ്പ് അംഗീകരിക്കില്ലെന്നും സൂചനകളുണ്ട്. 

ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന വ്യവഹാരത്തില്‍ തീര്‍പ്പായാല്‍മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു